Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Jacob Angadiath

America

മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

ഷി​ക്കാ​ഗോ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​താ​സ്ഥാ​പ​ന​ത്തി​ന്‍റെ​യും മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ​യും ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഷി​ക്കാ​ഗോ​യി​ലെ ബെ​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ശു​ശ്രൂ​ഷ ചെ​യ്യു​ന്ന എ​ല്ലാ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​മാ​രു​ടെ​യും സം​ഗ​മ​ത്തി​ൽ ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് ആ​യ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു.

ഈ ​സം​ഗ​മ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം ഏ​പ്രി​ൽ 18ന് ​രാ​വി​ലെ ജൂ​ബി​ലേ​റി​യ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ബി​ഷ​പ് ജോ​യി ആ​ല​പ്പാ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കി. വി​കാ​രി ജ​ന​റ​ൾ​മാ​രാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, ഫാ. ​ജോ​ൺ​സ​ൻ കോ​വൂ​ർ​പു​ത്ത​ൻ​പു​ര​യി​ൽ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​ബ്രാ​ഹം ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബി​ഷ​പ് ജോ​യി ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യു​എ​സ് ഗ​വ​ൺ​മെ​ന്‍റി​ൽ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി സേ​വ​നം ചെ​യ്യു​ന്ന റ​വ.​ഫാ. അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ, ഡൊ​മി​നി​ക്ക​ൻ സ​ന്യാ​സി​നി​യാ​യ സി. ​അ​മേ​ലി​യ ഹൂ​ള​ർ, സി. ​അ​ഞ്ജ​ലി മാ​ത്യു എ​ന്നി​വ​ർ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന് ജൂ​ബി​ലി മം​ഗ​ള​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് റ​വ.​ഫാ. അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ, സി. ​സേ​വ്യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​നെ പൊ​ന്നാ​ട അ​ണി​യി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ശി​ഷ്‌​ഠാ​തി​ഥി​ക​ളു​ടെ​യും പ​ങ്കെ​ടു​ത്ത ഇ​രു​പ​ത്തി​യെ​ട്ട് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കേ​ക്ക് മു​റി​ച്ചു.

മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ത​നി​ക്കു ല​ഭി​ച്ച ഈ ​അം​ഗീ​കാ​ര​ത്തി​ന് ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സി. ​ലി​സ ആ​ഞ്ഞി​ലി​ക്ക​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സേ​ക്ര​ഡ് ഹാ​ര്ട്ട് ക്നാ​നാ​യ ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​ബ്രാ​ഹം ക​ള​രി​ക്ക​ൽ എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

റോ​യി ചേ​ല​മ​ല​യി​ൽ

Latest News

Corehub Up